അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് പുല്ലുവില; പക്ഷെ, രാജ്യത്ത് ഇന്ധനത്തിന് തീവില! ഇന്നും എണ്ണവിലയിൽ വർധനവ്; പെട്രോൾ 90 തൊടും

oil price

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ച് ഇന്ധന വിലയിൽ സർവകാല റെക്കോഡ്. ഇതുവരെയുള്ള ചരിത്രം തിരുത്തിയാണ് ഇന്ധന വില ഇന്നും കൂടിയിരിക്കുന്നത്. ഇന്നത്തെ വർധനവ് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുടേതുമാണ്.

ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി. ഉടനെ 90 തൊടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്.

തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65 പൈസയിലെത്തി. കൊച്ചിയിൽ പെട്രോൾ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസൽ വില 80 രൂപ 77 പൈസയാണ്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില താഴ്ന്ന നിലയിലാണ്യ ഈ അവസരത്തിലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൽ ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കുന്നത്. ഇതോടൊപ്പം രാജ്യത്തിന്റേയും സംസ്ഥാനത്തേയും നികുതി കൂടി ചേരുമ്പോൾ സാധാരണക്കാരുടെ പോക്കറ്റ് ചോരുകയാണ്. ഇന്ധനവില വർധനവിനൊപ്പം അവശ്യസാധനങ്ങൾക്കും വിലക്കയറ്റമുണ്ടാകുന്നത് ആശങ്കപ്പെടുത്തുകയാണ്.

Exit mobile version