ചെങ്കോട്ടയിൽ ഉയരേണ്ടത് ത്രിവർണ പതാക; കർഷകർ പതാക ഉയർത്തിയ സംഭവത്തിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ

തിരുവനന്തപുരം: ചെങ്കോട്ടയിൽ കർഷകർ സിഖ് പതാകയായ നിഷാൻ സാഹിബ് ഉയർത്തിയ സംഭവത്തിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ എംപി. സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാകയാണ് പാറേണ്ടതെന്നും കൂട്ടിച്ചേർത്തു.

കർഷകർ പതാക ഉയർത്തിയ സംഭവത്തെ അപലപിച്ച തരൂർ, തീർത്തും ദൗർഭാഗ്യകരമായ സംഭവമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ”കർഷകരുടെ പ്രതിഷേധത്തെ ഞാൻ തുടക്കം മുതൽ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, നിയമവ്യവസ്ഥ തകരുന്നത് ക്ഷമിക്കാനാകില്ല. റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാകയാണ് പാറേണ്ടത്”-ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

റിപ്പബ്ലിക് ദിനമായ ഇന്ന് ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിക്കുകയായിരുന്നു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പോലീസിനും സാധിച്ചില്ല. ചെങ്കോട്ട കീഴടക്കി കർഷകർ കൊടിമരത്തിൽ കയറി സ്വന്തം പതാക സ്ഥാപിക്കുകയായിരുന്നു. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിൽ പ്രവേശിച്ചത്.

Exit mobile version