സ്വന്തം കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തി; ജീവിതം നശിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് 24കാരന് തീരാപക, ആ പ്രതികാരം തീര്‍ത്തത് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചും! വിചിത്രം

രാജ്കോട്ട്: സ്വന്തം കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തി ജീവിതം നശിപ്പിച്ച ഒരു കൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടുള്ള തീരപക 24കാരനായ തമിഴ്‌ശെല്‍വന്‍ കണ്ണന്‍ തീര്‍ത്തത് വിചിത്രപരമായി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ഒന്നടങ്കം പ്രതികാരം തോന്നിയ തമിഴ്‌ശെല്‍വന്‍ അവരുടെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചാണ് പ്രതികാരം തീര്‍ക്കുന്നത്.

ഇതുവരെ ഏകദേശം 500ഓളം ലാപ്‌ടോപ്പുകളാണ് തമിഴ്‌ശെല്‍വന്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ശെല്‍വന്‍ ഗുജറാത്തില്‍ വെച്ച് അറസ്റ്റിലായി. കഴിഞ്ഞ ഡിസംബറില്‍ എംപി ഷാ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് ആറ് ലാപ്ടോപ്പുകള്‍ മോഷണം പോയ കേസിലാണ് തമിഴ്‌ശെല്‍വന്‍ പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍നിന്നായി അഞ്ഞൂറോളം ലാപ്ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബര്‍ 26-നാണ് എംപി ഷാ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍നിന്ന് ലാപ്ടോപ്പുകള്‍ മോഷണം പോയത്. അന്നേദിവസം ജാംനഗറിലെത്തിയ പ്രതി ഹോട്ടലില്‍ മുറിയെടുത്ത് തങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോല്‍ കണ്ടെത്തുകയും മുറി തുറന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുകയുമായിരുന്നു.

ചോദ്യംചെയ്യലിനിടെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടുള്ള തന്റെ പക പോലീസിനോട് തമിഴ്‌ശെല്‍വന്‍ വെളിപ്പെടുത്തിയത്. 2015-ല്‍ ചെന്നൈയിലെ ചില മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അന്ന് തമിഴ്ശെല്‍വന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡിക്കല്‍ വിദ്യാര്‍ഥികളോട് പക തോന്നിയതെന്ന് ഇയാള്‍ പറയുന്നു.

Exit mobile version