കൊടും തണുപ്പ്, മുട്ടറ്റം മഞ്ഞ്; ഗര്‍ഭിണിയായ യുവതിയെയും ചുമലിലേറ്റി നടന്ന് ആശുപത്രിയിലെത്തിച്ച് സൈനികര്‍; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ, വീഡിയോ

കുപ്വാര: കൊടും തണുപ്പിലും മുട്ടറ്റം നിറഞ്ഞ് നില്‍ക്കുന്ന മഞ്ഞിനെയും മറികടന്ന് ഗര്‍ഭിണിയായ യുവതിയെയും ചുമലിലേറ്റി നടന്ന് ആശുപത്രിയിലെത്തിക്കുന്ന സൈനികരാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങള്‍.

കാശ്മീരിലാണ് ഈ കാഴ്ച. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ജമ്മുവിലെ കുപ്വാരയിലെ ടങ്മാര്‍ഗ് ഗ്രാമത്തിലെ ഗര്‍ഭിണിയായ യുവതിയെ ആണ് സൈനികര്‍ സ്ട്രക്ചറില്‍ ആശുപത്രിയിലെത്തിച്ചത്. ഭാര്യയ്ക്ക് പ്രസവ വേദന കൂടിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ കനത്ത മഞ്ഞ് വീഴ്ച മൂലം വാഹനങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് സൈനികരെ സമീപിച്ച് വിവരം പറയുകയായിരുന്നു.

ഇതോടെ സൈനികര്‍ ആരോഗ്യപ്രവര്‍ത്തകനുമായി സ്ഥലത്തെത്തി. തുടര്‍ന്ന് സ്ട്രക്ചറില്‍ രണ്ട് കിലോമീറ്ററോളം ഗര്‍ഭിണിയായ യുവതിയെ ചുമന്ന് സൈനികര്‍ റോഡിലെത്തിക്കുകയായികയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇരുവരും സുഖമായി ഇരിക്കുന്നു.

Exit mobile version