തീര്‍ച്ചയായും ഈ വൈറസിന്റെ വ്യാപനം തടയണം, എന്നാല്‍ ഭയക്കേണ്ടതില്ല; പുതിയ വൈറസിനെ കുറിച്ച് ആരോഗ്യ വിദഗ്ദര്‍ പറയുന്നു

Health experts | Bignewslive

ന്യൂഡല്‍ഹി: യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്. അതേസമയം, വൈറസിനെ എത്രയും വേഗം തടയേണ്ടതുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ഡല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് പിടിപ്പെട്ടിരിക്കുന്നത്.

ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച് ഐസൊലേഷനിലാണുള്ളത്. തീര്‍ച്ചയായും ഈ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്, അതേസമയം വലിയ തോതിലുള്ള ആശങ്ക ഇതെച്ചൊല്ലി ആവശ്യമില്ല- ഡോക്ടര്‍മാരുടെ സംഘം അറിയിക്കുന്നു.

ഡോ. ജെസി സൂരിയുടെ വാക്കുകള്‍ ഇങ്ങനെ;

ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള യുകെ വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്ക വേണ്ടതില്ല. ഇതിനെതിരെ വാക്സിന്‍ ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ല. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ല

Exit mobile version