ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക..! നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ആഹാരം ആരെങ്കിലും കഴിച്ചതിന്റെ ബാക്കിയാകാം; വൈറല്‍ വീഡിയോ

ചെന്നൈ: രുചികരമായ ഭക്ഷണം കഴിക്കാന്‍ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ആഹാരം ആരെങ്കിലും കഴിച്ചതിന്റെ ബാക്കിയാണെങ്കിലോ??. കഴിഞ്ഞ ദിവസം മധുരയില്‍ ഹോം ഡെലിവറി ഓര്‍ഡര്‍ ചെയ്‌പ്പോള്‍ ഉണ്ടാ സംഭവമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയാണ് കക്ഷി. വഴിയരികില്‍ വണ്ടി നിര്‍ത്തിയ ശേഷം ആരോ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നു വച്ച് കഴിക്കുകയാണ് ഈ വിരുതന്‍. ഓരോ പൊതിയില്‍ നിന്നും അല്‍പം കഴിഞ്ഞ ശേഷം വൃത്തിയായി പൊതിഞ്ഞ് തിരികെ ബാഗിലേക്ക് വെക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യ്തത്.

സംഭവം കണ്ട് ബോളിവുഡ് നടി നമ്രത ശിരോധ്കര്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാവുകയായിരുന്നു. ഇതോടെ ജനങ്ങള്‍ രംഗത്തെത്തി. സൊമാറ്റോ ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണ പ്രേമിയായ തൊഴിലാളിയെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായും സൊമാറ്റോ അറിയിച്ചു.

Exit mobile version