കോണ്‍ഗ്രസിന്റെ പതനം..! മിസോറാമില്‍ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കും, ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ കുറിപ്പ്

മിസോറാം: മിസോറാമില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മിസോ നാഷണല്‍ ഫ്രണ്ടിന്റെ പ്രതിനിധി സംഘം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തി. മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരിക്കണം എന്നായിരുന്നു സംഘത്തിന്റെ ആവശ്യം.രാജ് ഭവനില്‍ എത്തി ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടാണ് അവകാശം ഉന്നയിച്ചത്. കുമ്മനത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്.

ഐസ്വാളിലെ രാജ് ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എംഎന്‍എഫിന്റെ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സോരംതംഗയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ചുകൊണ്ടുള്ള കത്ത് സംഘം ഗവര്‍ണര്‍ക്ക് കൈമാറി. 40 അംഗ നിയമസഭയില്‍ എംഎന്‍എഫ് 26 സീറ്റുകളിലാണ് വിജയിച്ചത്.

ബിജെപി സര്‍ക്കാരിനെ സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ കഴിയില്ലെങ്കിലും ഒരു കോണ്‍ഗ്രസിതര സര്‍ക്കാരിന് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കഴിയും.

Exit mobile version