’15 മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ കൊറോണ വരില്ലെന്ന്’ പറഞ്ഞ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേയ്ക്ക് കൊവിഡ്

minister, aswani kumar chaube, covid | bignewslive

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ബാധിതനായ മന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് നിരീക്ഷത്തില്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. താനുമായി അടുത്തദിവസങ്ങല്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

15 മിനിറ്റ് സൂര്യപ്രകാശം ഏല്‍ക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കൊറോണ വൈറസിനെ കൊല്ലാനും സഹായിക്കുമെന്ന് നേരത്തെ അശ്വിനി ചൗബെ അവകാശപ്പെട്ടിരുന്നു. ‘രാവിലെ 11 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിലാണ് ഏറ്റവും ചൂടുള്ളത്. 15 മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ വിറ്റമിന്‍ ഡിയുടെ അളവ് മെച്ചപ്പെടും. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കൊറോണ വൈറസ് പോലുള്ള വൈറസുകളെ നശിപ്പിക്കുകയും ചെയ്യും’ – എന്നായിരുന്നു അശ്വിനി ചൗബെയുടെ അവകാശ വാദം. മുന്‍പ്, ക്യാന്‍സറിനെ സുഖപ്പെടുത്താന്‍ ഗോമൂത്രം ഉപയോഗിക്കാമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Exit mobile version