സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍

carry bag | big news live

ന്യൂഡല്‍ഹി: സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഇതിനെ ബിഗ് ബസാര്‍ നല്‍കിയ അപ്പീലും ഉപഭോക്ത്യ കമ്മീഷനും തള്ളി.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമ വിരുദ്ധമാണെന്ന വിവിധ സംസ്ഥാന കമ്മീഷനുകളുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളും കമ്മീഷന്‍ തള്ളി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് ക്യാരിബാഗിന് പണം ഈടാക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.

Exit mobile version