ഒരു അവസരം തരൂ, പശ്ചിമബംഗാളിനെ സുവർണ ബംഗാളാക്കി കൈയ്യിൽ തരാം; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ സഹായിക്കാം: അമിത് ഷാ

Amit Shah | India News

കൊൽക്കത്ത: ദ്വിദിന സന്ദർശനം പൂർത്തിയാക്കുന്നതിനിടെ പശ്ചിമ ബംഗാൾ ജനതയെ പൗരത്വ ബില്ലിന്റെ ആവശ്യകത ഓർമ്മിപ്പിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ ബംഗാൾ ജനത ആഗ്രഹിക്കുന്നതായി അമിത് ഷാ ബംഗാളിലെ റാലിയിൽ പറഞ്ഞു.

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മൂന്നുമാസം മാത്രം ബാക്കി നിൽക്കെയാണ് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം ബിജെപി ചർച്ചയിൽ സജീവമാക്കുന്നത്. സംസ്ഥാനത്തെ ജനത ഒരു മാറ്റം ആഗ്രഹിക്കുന്നതായും മമതയ്ക്ക് എതിരായ ജനവികാരമാണ് സംസ്ഥാനത്തുടനീളം നിഴലിച്ചുനിൽക്കുന്നതെന്നും ഭോൽപുരിൽ അമിത് ഷാ പറഞ്ഞു.

ഒരു അവസരം നൽകിയാൽ അഞ്ചുവർഷം കൊണ്ടു സുവർണബംഗാൾ കെട്ടിപ്പടുക്കുമെന്നും ഷാ അവകാശപ്പെട്ടു. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടമാണ് ഇന്ന് ബംഗാളിലെ റാലിയിൽ കണ്ടതെന്നും അമിത് ഷാ പറഞ്ഞു.

ഇന്ന് രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സന്ദർശിച്ചുകൊണ്ടാണ് പര്യടനത്തിന്റെ അവസാന ദിനം അമിത് ഷാ തുടങ്ങിയത്. തുടർന്ന് ഭീർഭുമിൽ ബൗൾ ഗായകന്റെ വീട്ടിലെത്തി ഉച്ചയൂണ് കഴിച്ചു. സുവേന്ദു അധികാരിയിലൂടെ തൃണമൂലിൽ നിന്ന് കൂടുതൽ എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പ് വരെ എല്ലാമാസവും ഷായുടെ ബംഗാൾ സന്ദർശനമുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ പറ!ഞ്ഞു.

ഇതിനിടെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റി ഫെഡറൽ തത്വങ്ങൾ മറന്ന് സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുമേലുള്ള കേന്ദ്രതേതിന്റെ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

Exit mobile version