രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല ഇനി അഭിഭാഷകന്‍; സന്തോഷം പങ്കിട്ട് അമ്മ രാധിക വെമൂല

Rohith Vemula | Bignewslive

ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക വെമുല ട്വിറ്ററില്‍ കുറിക്കുന്നു. 2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. 2015 ജൂലൈ മുതല്‍ രോഹിതിന്റെ സ്റ്റൈപെന്‍ഡ് തുക യൂണിവേഴ്സിറ്റി നിര്‍ത്തലാക്കിയിരുന്നു.

രാധിക വെമുലയുടെ ട്വീറ്റ് ഇങ്ങനെ;

‘രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും,പോരാടും. ‘ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്.’ അവനെ അനുഗ്രഹിക്കണം. ജയ് ഭീം ‘

Exit mobile version