നരേന്ദ്ര മോഡിയുടെ വാരണാസിയിലെ എംപി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; പരസ്യപ്പെടുത്തിയത് ഏഴ് കോടി 50 ലക്ഷത്തിന്, നാല് പേര്‍ അറസ്റ്റില്‍

Modi’s Varanasi | Bignewslive

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസിയിലെ എംപി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്. 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം ഏഴ് കോടി അമ്പത് ലക്ഷത്തിനാണ് പരസ്യപ്പെടുത്തിയത്. നാല് മുറിയും നാല് ബാത്ത്റൂമും ഉണ്ടെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ലക്ഷ്മികാന്ത് ഓജ എന്ന ഐഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ അറസ്റ്റിലായത്.

ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. നിലവില്‍ പരസ്യം നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്എസ്പി അമിത് കുമാര്‍ പതക് പ്രതികരിച്ചു. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എംപി ഓഫീസ് സ്ഥിതി ചെയ്യുന്നത്.

Exit mobile version