ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവില്‍ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു

Emmanuel Macron | bignewslive

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേയ്ക്ക് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചതായി അദ്ദേഹം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍, സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെങ്കിലും ജോലിയില്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് 19 രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്. എന്നാല്‍ വൈറസ് വ്യാപനത്തില്‍ കുറവില്ല. ഇപ്പോഴും വൈറസ് പടര്‍ന്ന് പിടിച്ചുകൊണ്ടേയിരിക്കുകയാണ്.

വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. റെസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. കൊവിഡ് ബാധിച്ച് 59,300 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ബുധനാഴ്ച മാത്രം 17,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version