സച്ചിന്‍ പൈലറ്റിലൂടെ സമവാക്യങ്ങള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; 46 വര്‍ഷമായി മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ച മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ച് സച്ചിന്‍

രാജസ്ഥാനില്‍ പതിവുകള്‍ തെറ്റിച്ച് കളത്തിലിറങ്ങിയ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ജനങ്ങളും.

ടോങ്ക് : രാജസ്ഥാനില്‍ പതിവുകള്‍ തെറ്റിച്ച് കളത്തിലിറങ്ങിയ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ജനങ്ങളും. രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് അതീതമായി സ്ഥാനാര്‍ത്ഥികളെ വിന്യസിച്ച് കോണ്‍ഗ്രസ് വിജയം പിടിച്ചെടുത്തത് ശ്രദ്ധേയമായി. വിജയസാധ്യത കണക്കിലെടുക്കാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിണിക്കുന്ന സച്ചിന്‍ പൈലറ്റിനെ

മുസ്ലീം വോട്ടര്‍മാര്‍ 25 ശതമാനത്തിലേറെയുള്ള ടോങ്ക് മണ്ഡലത്തില്‍ സച്ചിന്‍ പൈലറ്റ് വിജയിച്ചതിനെ സമവാക്യങ്ങളുടെ തിരുത്തെഴുത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മുസ്ലീം സമുദായത്തില്‍ നിന്നല്ലാതെയൊരു സ്ഥാനാര്‍ത്ഥി ടോങ്കില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ആ പതിവ് തെറ്റിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ടോങ്കില്‍ ഇറക്കിയത്. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്നൊക്കെ ബിജെപിക്കാര്‍ പ്രചരണം നടത്തി നോക്കിയെങ്കിലും ടോങ്കിലെ ജനങ്ങളെ അതൊന്നും സ്വാധീനിച്ചില്ലെന്നാണ് സൂചനകള്‍.

മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന് നിയമസഭയിലേക്ക് ഇത് ആദ്യ വിജയമായിരുന്നു. ഇതുവരെ സച്ചിന്‍ മത്സരിച്ചത് അച്ഛന്‍ രാജേഷ് പൈലറ്റോ അമ്മ രമ പൈലറ്റോ മത്സരിച്ച മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. കഴിഞ്ഞ തവണ അമ്മയുടെ മണ്ഡലമായിരുന്ന അജ്മേറില്‍ സച്ചിന് പച്ചതൊടാനായില്ല. ഇക്കുറി പക്ഷേ ടോങ്ക് തുണച്ചു. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കെതിരായ ജനവികാരം ആളിക്കത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിയങ്കരനായ ബിജെപി സ്ഥാനാര്‍ത്ഥി യൂനസ് ഖാന് വിജയക്കൊടി നാട്ടാന്‍ സാധിച്ചില്ല.

1985 മുതല്‍ മുസ്ലീം വനിതാ സ്ഥാനാര്‍ത്ഥിയായ സാക്കിയ ആയിരുന്നു ടോങ്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അവരെ മാറ്റി സച്ചിനെക്കൊണ്ടുവന്നതിനെതിരെ ചെറിയതോതില്‍ പടലപ്പിണക്കങ്ങള്‍ പാര്‍ട്ടിയിലുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, ആ സ്വരച്ചേര്‍ച്ചകളെയൊക്കെ നിഷ്ഫലമാക്കി മുന്നേറാന്‍ സച്ചിന്‍ പൈലറ്റിനായി. ടോങ്കില്‍ ഇതുവരെയും കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് മുസ്ലീം സ്ഥാനാര്‍ഥികളായിരുന്നു. ബിജെപിയാവട്ടെ ആര്‍എസ്എസ് അഭിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി ഇവിടെ വിജയം കൊയ്ത ചരിത്രവുമുണ്ട്. ആദ്യം ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് അജിത് സിങ് മേത്തയെയായിരുന്നു. 2013ല്‍ 30,000ലേറെ വോട്ടുകള്‍ നേടി മേത്ത വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സച്ചിന്‍ പൈലറ്റാണെന്ന് അറിഞ്ഞതോടെ ബിജെപി ഇവിടേക്ക് യൂനസ് ഖാനെ കൊണ്ടുവന്നു. പക്ഷേ, ആ സമവാക്യവും തിരുത്തി എഴുതുന്നതായി ജനവിധി.

സച്ചിന്റെ ഭാര്യാപിതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ സുഹൃത്താണ് ടോങ്കിലെ പ്രബല മുസ്ലീംകുടുംബത്തിലെ കാരണവരായ അജ്മല്‍ സെയ്തി. ഇതാണ് സച്ചിന് നേട്ടമായതെന്ന് വിലയിരുത്തപ്പെടുന്നു.

Exit mobile version