അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി കാമറകള്‍ ബിജെപി നേതാക്കള്‍ അടിച്ചുതകര്‍ത്തു

ers break CCTV camera | bignewslive

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ക്യാമറകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കെജരിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്ന നേതാക്കളാണ് സിസിടിവി കാമറകള്‍ തകര്‍ത്തത്.

‘ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി നേതാക്കള്‍ തകര്‍ത്തു,’ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറും മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മറ്റു നേതാക്കളും കുറച്ച് ദിവസങ്ങളായി കെജരിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍സിപ്പല്‍ കോര്‍പറേഷന് കിട്ടേണ്ട 13,000 കോടി അനുവദിച്ച് തരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നേതാക്കളുടെ പ്രതിഷേധം. സംസ്ഥാനത്തെ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. പിന്നാലെയാണ് സിസിടിവി കാമറകളും തകര്‍ത്തത്.

Exit mobile version