ചൈനയില്‍ നിന്ന് ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് യുപിയിലേക്ക് പറിച്ചുനടാന്‍ ഒരുങ്ങി സാംസങ്; ഇളവുകള്‍ നല്‍കി യോഗി സര്‍ക്കാര്‍

samsung | big news live

നോയിഡ: ചൈനയില്‍ നിന്ന് ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് യുപിയിലേക്ക് പറിച്ചുനടാന്‍ ഒരുങ്ങി സാംസങ്. മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റാണ് ഉത്തര്‍പ്രദേശിലേക്ക് കമ്പനി മാറ്റുന്നത്. ഇതിനായി 4825 കോടി രൂപയാണ് കൊറിയന്‍ കമ്പനി നിക്ഷേപിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി കമ്പനിക്ക് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായിട്ടാണ് സാംസങ് കമ്പനി ഇന്ത്യയില്‍ ഇത്രയും വലിയ ഒരു നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്.

നിര്‍മ്മാണ് യൂണിറ്റ് നോയിഡയിലായിരിക്കും സ്ഥാപിക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്പനിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം യുപിയില്‍ ഫിലിം സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ച ആദിത്യനാഥ് ചലച്ചിത്ര പ്രവര്‍ത്തകരെ അവിടേക്കു സ്വാഗതം ചെയ്തിരുന്നു. സിനിമാരംഗത്തെ പ്രമുഖരുമായി ഓണ്‍ലൈന്‍ മീറ്റിങ്ങുകളും അദ്ദേഹം നടത്തിയിരുന്നു. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ യമുന എക്സ്പ്രസ് വേയ്ക്ക് അടുത്തായിട്ടാണ് ഫിലിം സിറ്റി സ്ഥാപിക്കുന്നത്. 1,000 ഏക്കര്‍ ഭൂമിയിലാണ് ഫിലിം സിറ്റി സ്ഥാപിക്കുക.

Exit mobile version