തെലങ്കാന കോണ്‍ഗ്രസ് ട്രഷറര്‍ നാരായണ്‍ റെഡ്ഡി പാര്‍ട്ടി വിട്ടു; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

narayan reddy | big news live

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് ട്രഷറര്‍ ജി നാരായണ്‍ റെഡ്ഡി പാര്‍ട്ടി വിട്ടു. അതേസമയം ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് പാര്‍ട്ടി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാല്‍പ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു നാരായണ്‍ റെഡ്ഡി. ഗ്രേറ്റര്‍ ഹൈദാരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഇദ്ദേഹവും പാര്‍ട്ടി വിടുന്നത്.

നേരത്തേ ഹൈദരാബാദ് മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നാരായണ്‍ റെഡ്ഡിയും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ.150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 56 ഇടത്ത് ടിആര്‍എസും 46 ഇടത്ത് ബിജെപിയും 42 ഇടത്ത് എഐഎംഐഎമ്മുമാണ് വിജയിച്ചത്.

Exit mobile version