രണ്ട് ഡോസുകളും സ്വീകരിച്ച ശേഷമേ ഫലപ്രദമാകൂ; കൊവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി ഭാരത് ബയോടെക്

Covaxin india | bignewslive

ചണ്ഡിഗഢ്: പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്ത്. ‘കൊവാക്സിന്‍’ എന്ന വാക്സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് അറിയിക്കുന്നു.

ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് കൊവാക്സിന്‍ ഒരു ഷോട്ട് വാക്‌സിനെടുത്ത ഹരിയാണ ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20നാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.

ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് മന്ത്രിക്ക് കൊവിഡ് അനില്‍ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭാരത് ബയോടെക് പ്രസ്താവന;

28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ 50 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും മറ്റുള്ളവര്‍ക്ക് പ്ലാസിബൊ ആണ് നല്‍കിയത്.

Exit mobile version