ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് കരകയറി, പക്ഷേ കൊവിഡ് ജീവന്‍ എടുത്തു; പൊലിഞ്ഞത് 102 പേരുടെ ജീവന്‍, 36-ാം വാര്‍ഷിക ദിനത്തില്‍ കണക്കുകള്‍ പുറത്ത്

Covid deaths | bignewslive

ഭോപ്പാല്‍: 1984-ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. അതേസമയം, കണക്കുകളിലും അവ്യക്തതയെന്ന ആരോപണവും ശക്തമാകുന്നുണ്ട്.

മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്നും ഇത്തരത്തില്‍ 254 പേര്‍ മരണത്തിന് കീഴടങ്ങിയതായി സന്നദ്ധ സംഘടനകള്‍ അവകാശപ്പെട്ട് രംഗത്തെത്തി. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 36-ാം വാര്‍ഷികത്തിന്റെ തലേദിവസമായ ബുധനാഴ്ചയാണ് വ്യത്യസ്ത മരണ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 1984-ഡിസംബറില്‍ 2-3 രാത്രികളിലായി നടന്ന വാതക ദുരന്തത്തില്‍ 15,000 ത്തോളം പേരുടെ ജീവനാണ് അപഹരിച്ചത്. അഞ്ചുലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിരുന്നു.

ഡിസംബര്‍ രണ്ടുവരെ കൊവിഡ് -19 ബാധിച്ച് ഭോപ്പാല്‍ ജില്ലയില്‍ 518 പേര്‍ മരിച്ചു. ഇവരില്‍ 102 പേര്‍ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണെന്നാണ് വിവരം. ഈ 102 പേരില്‍ 69 പേര്‍ 50 വയസ്സിന് മുകളിലുള്ളവരാണ്. ബാക്കി 33 പേര്‍ 50 വയസ്സിന് താഴെയുള്ളവരാണ്.

Exit mobile version