രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 36604 പേര്‍ക്ക്, 24 മണിക്കൂറിനിടെ 501 മരണം

covid india | big news live

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 36604 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 94,99,414 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 501 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,38,122 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ 4,28,644 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് രോഗ മുക്തരായവരുടെ എണ്ണം 89,32,647 ആയി ഉയര്‍ന്നു. രാജ്യത്ത് ഡിസംബര്‍ ഒന്നുവരെ 14,24,45,949 സാമ്പിളുകളാണ് പരിശോധിച്ചതെന്നും കഴിഞ്ഞ ദിവസം മാത്രം 10,96,651 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.

Exit mobile version