സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ച് മോഡി..! ഔദ്യോഗിക പദവിയുടെ നിലവാരമെങ്കിലും പ്രധാനമന്ത്രി നോക്കണം; സോഷ്യല്‍മീഡിയയില്‍ പൊങ്കാല

ന്യൂഡല്‍ഹി: ഞായറാഴ്ച സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ക്ക് പിന്നാലെ അവരെ വിധവയെന്നും പരാമര്‍ശിച്ചു. എന്നാല്‍ മോഡിയുടെ ഈ പ്രവര്‍ത്തിക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ പ്‌രതിഷേധം ഉയരുന്നു.

വിധവ പെന്‍ഷന്‍ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് ആരോപിക്കുന്നതിനിടയിലാണ് മോഡി സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിധവ ആരാണോ അവര്‍ക്കാണ് ഈ പണം ലഭിക്കുക എന്നായിരുന്നു മോഡി രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞത്.

കുറഞ്ഞ പക്ഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പദവിയുടെ നിലവാരമെങ്കിലും പാലിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെയാണ് പലരും മോഡിയുമായി താരതമ്യപ്പെടുത്തിയത്. മന്‍ മോഹന്‍ സിംഗില്‍ നിന്നും മോഡിക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ചതിലൂടെ മോഡി മുഴുവന്‍ സ്ത്രീകളേയുമാണ് അപമാനിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Exit mobile version