രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം മാര്‍ച്ചിന് മുന്‍പുണ്ടാകില്ല; അസം ആരോഗ്യമന്ത്രി

assam, minister,covid, vaccine | bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം മാര്‍ച്ചിന് മുന്‍പുണ്ടാകാന്‍ ഇടയില്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിമന്ത ബിസ്വ സര്‍മ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അസമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായും തുറക്കുമെന്നും ഹിമന്ത ബിസ്വ സര്‍മ അറിയിച്ചു. പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പെടെ അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയി. 443 പേര്‍ക്കാണ് 24 മണിക്കൂറിനിടയില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ എണ്ണം 1,37,139 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,333 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 88,47,600 ആയി.നിലവില്‍ 4,46,952 സജീവകേസുകളാണ് രാജ്യത്തുള്ളത്.
ഇന്നലെ മാത്രം 8,76,173 സാമ്പിളുകള്‍ പരിശോധിച്ചു. ഇതിനോടകം 14,03,79,976 സാമ്പിളുകള്‍ പരിശോധിച്ചു.

Exit mobile version