വിവാദങ്ങള്‍ തുടരുന്നതിനിടെ ‘ലവ് ജിഹാദ്’ നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

First case under anti-conversion law | bignewslive

ലഖ്നൗ: ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്ലിം മതത്തിലേക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്തുവെന്ന കേസില്‍ പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡിയോറാനിയ പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. ഒവൈസ് നിര്‍ബന്ധിതമായി മകളെ മതപരിവര്‍ത്തനം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് ‘ലവ് ജിഹാദ്’ തടയാന്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓഡിനന്‍സ് നാലു ദിവസം മുന്‍പാണ് ആദിത്യനാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും ലൗ ജിഹാദിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

Exit mobile version