രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തം; അഞ്ച് മരണം

covid hospital | big news live

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു.

അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ആശുപത്രിയിലെ മറ്റഅ കൊവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ എട്ട് കൊവിഡ് രോഗികള്‍ മരിച്ചിരുന്നു.

Exit mobile version