രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 481 മരണം

covid india

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9222217 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 481 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 134699 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 444746 ആക്ടീവ് കേസുകളാണ് ഉള്ളത്. 86.42 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി.

രാജ്യതലസ്ഥാനത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 5439 പേര്‍ക്കും കേരളത്തില്‍ 5420 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

Exit mobile version