ലോക്ക്ഡൗൺ കോവിഡിനെ പ്രതിരോധിക്കില്ല; ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മനീഷ് സിസോദിയ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ വാർത്ത തള്ളിക്കൊണ്ട് ഡൽഹി സർക്കാർ രംഗത്തെത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെങ്കിലും ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്ത കാര്യം പരിഗണനയില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ലോക്ക് ഡൗൺ കോവിഡിനെ ചെറുക്കുന്നതിനുളള നല്ല മാർഗമല്ല. മികച്ച ആശുപത്രി പരിചരണവും ചികിത്സാ സൗകര്യമൊരുക്കലുമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം. അത്തരം സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

ആവശ്യമാണെങ്കിൽ ചില വ്യാപാരകേന്ദ്രങ്ങൾ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ ആലോചിക്കുന്നില്ല. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ആവശ്യമെങ്കിൽ ചില നിയന്ത്രണങ്ങൾ അതും ചില വിപണികളിൽ കൊണ്ടുവരും. അത് പക്ഷേ ലോക്ക്ഡൗൺ ആയിരിക്കില്ലെന്നും സിസോദിയ വിശദീകരിച്ചു.

നിലവിൽ ഡൽഹിയിൽ 4,95,598 രോഗികളാണ് ഉള്ളത്. അതിൽ 42,004 സജീവ കേസുകളും 4,45,782 രോഗമുക്തരുമാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് 7,812 പേർ മരിച്ചു.

Exit mobile version