രാജ്യത്ത് പുതുതായി 30548 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 30548 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 88,45,127 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 435 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,30,070 ആയി ഉയര്‍ന്നു. നിലവില്‍ 4,65,478 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 82,49,579 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇതില്‍ 43,851 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 12,56,98,525 സാമ്പിളുകളാണ് പരിശോധിച്ചതെന്നും നവംബര്‍ 15ന് 8,61,706 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Exit mobile version