ക്ലിനിക്കല്‍ പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സിന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും

കാന്‍പുര്‍: ക്ലിനിക്കല്‍ പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സിന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ വെച്ച് നടത്തുന്ന രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനായാണ് വാക്‌സിന്‍ കൊണ്ടുവരുന്നത്.

ഉത്തര്‍പ്രദേശിലെ കാന്‍പുരിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. 180 പേര്‍ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. വാക്‌സിന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതിയും നില്‍കിയിട്ടുണ്ട്.

Exit mobile version