മഹാരാഷ്ട്രയില്‍ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; എട്ട് പേര്‍ക്ക് പരിക്ക്

സത്താറ: മഹാരാഷ്ട്രയി മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. എട്ട് പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. നവി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം നടന്നത്. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച വാഹനം നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സത്താറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version