ജെഎന്‍യുവില്‍ പുതുതായി പണിത സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം അനാച്ഛാദനം ചെയ്യും

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പുതുതായി പണിത സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം അനാച്ഛാദനം ചെയ്യും. വൈകീട്ട് 6.30 ന് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പങ്കെടുക്കുകയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതും ചിന്തകള്‍ പങ്കുവയ്ക്കാനാകുന്നതും സന്തോഷകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് പ്രതിമ പുന:സ്ഥാപിച്ചിരിക്കുന്നതെന്നാണ് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞത്. ഏറ്റവും മികച്ച ചിന്തകരിലും ആത്മീയ നേതാക്കളിലുമൊരാളായ സ്വാമി വിവേകാനന്ദന് ജന്മം നല്‍കിയത് ഇന്ത്യയുടെ അഭിമാനമാണെന്നും സ്വതന്ത്ര്യം, വികസനം, ഐക്യം. സമാധാനം തുടങ്ങിയ സന്ദേശങ്ങളിലൂടെ വിവേകാനനന്ദന്‍ യുവജനതയെ പ്രചോദിപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version