ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, ഞങ്ങളെ തോല്‍പ്പിച്ചത് കൊവിഡ്; ഫലം വരും മുന്‍പേ തോല്‍വി സമ്മതിച്ച് ജെഡിയു

ബിഹാര്‍: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഫലം വരും മുന്‍പ് തന്നെ, തോല്‍വി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോല്‍പ്പിച്ചത് ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെസി ത്യാഗി പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ആര്‍ജെഡിക്കെതിരെ ത്യാഗി വിമര്‍ശിക്കുകയും ചെയ്തു. വലിയ തരത്തിലുള്ള ഒരു വികസനവും ആര്‍ജെഡി ബിഹാറില്‍ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ത്യാഗി തുറന്നടിച്ചു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറില്‍ ജെഡിയു സഖ്യം മുന്നേറുകയാണ്.

ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

Exit mobile version