ബിഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, മുന്‍തൂക്കം മഹാസഖ്യത്തിന്

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നേരിയ മുന്‍തൂക്കം മഹാസഖ്യത്തിനാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് 243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. അന്തിമ വിധിക്കായാണ് രാജ്യം ഉറ്റുനോക്കുന്നത്. 55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും സുരക്ഷ ഒരുക്കിയിരിക്കുന്നത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

Exit mobile version