കഞ്ചാവ് കൈയ്യിൽ സൂക്ഷിച്ചു; പ്രമുഖ നിർമ്മാതാവിന്റെ ഭാര്യ അറസ്റ്റിൽ

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന്-കഞ്ചാവ് കണ്ണികളെ ഓരോരുത്തരെയായി പൊളിച്ചടുക്കു എൻസിബി. ഏറ്റവുമ ഒടുവിലായി പ്രശസ്ത ബോളിവുഡ് നിർമ്മാതാവായ ഫിറോസ് നാദിയാദ്‌വാലയുടെ ഭാര്യയെ കഞ്ചാവ് കൈവശം വെച്ചതിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്ന വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്.

ഇരുവരുടേയും മുംബൈയിലുള്ള വീട്ടിൽ എൻസിബി നടത്തിയ റെയ്ഡിലാണ് 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഫിറോസ് നാദിയദ്‌വാലയെ മയക്കുമരുന്ന് വിരുദ്ധ ഏജൻസി നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഫിറോസിന്റെ ഭാര്യയായ ശബാദ സഈദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഞായറാഴ്ച അവരുടെ വീട്ടിൽ പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. നേരത്തെ അറസ്റ്റിലായ വാഹിദ് അബ്ദുൽ കാദിർ ഷെയ്ഖ് എന്ന സുൽത്താൻ എന്നയാളിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Exit mobile version