രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 45674 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45674 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 8507754 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 559 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1,26,121 ആയി ഉയര്‍ന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 49,082 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി. നിലവില്‍ 5,12,665 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3967 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ഇതുവരെ 11,77,36,791 സാമ്പിളുകളാണ് പരിശോധിച്ചതെന്നാണ് ഐസിഎംആര്‍ അറിയിച്ചത്. ഇന്നലെ മാത്രം 11,94,487 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.

Exit mobile version