അത് ബാബ്ജി; ഒടുവില്‍ കണ്ടെത്തി ആംബുലന്‍സ് വഴികാട്ടിയായി 2 കിലോമീറ്റര്‍ ഓടിയ ആ കോണ്‍സ്റ്റബിള്‍ ഇവിടെയുണ്ട്, ആശംസാപ്രവാഹം

ഹൈദരാബാദ്: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ പോലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഗുരുതരാവസ്ഥയിലായ രോഗിയുമായി എത്തിയ ആംബുലന്‍സിന് ട്രോഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രണ്ട് കിലോമീറ്ററോളം ഓടിയാണ് വഴിക്കാട്ടിയായത്.

ആ പോലീസുകാരന്‍ ആരാണെന്ന ചോദ്യവും വീഡിയോ നിറയുന്നതിനൊപ്പം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ ആളെയും കണ്ടെത്തിയിരിക്കുകയാണ്. ഇത് ട്രാഫിക് കോണ്‍സ്റ്റബിളിള്‍ ജി ബാബ്ജിയാണ്. ഹൈദരാബാദ് കോട്ടിയിലാണ് സംഭവം. ആംബുലന്‍സിലുള്ള ആരോ ആണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും ബാബ്ജി ഓടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. നിരവധിപേര്‍ ബാബ്ജിയെ പ്രശംസിച്ച് രംഗത്തെത്തി. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ട്രാഫിക്) അനില്‍ കുമാര്‍ വീഡിയോ പങ്കുവെച്ച് ബാബ്ജിയെ പ്രശംസിച്ച് രംഗത്തെത്തി.

Exit mobile version