‘ശത്രുവെന്നും ഓം എന്നും എഴുതിയ മുട്ടകള്‍, ഒപ്പം ചുവന്ന നൂലും’ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ കൂടോത്രം!

ആലപ്പുഴ: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ കൂടോത്രം ചെയ്തതായി ആരോപണം. ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയിലാണ് മുട്ടകള്‍ കണ്ടെത്തിയത്. ഒന്നില്‍ ശത്രുവെന്നും മറ്റൊന്നില്‍ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയില്‍ ചുവന്ന നൂല്‍ ചുറ്റി വരഞ്ഞിട്ടുമുണ്ട്.

udf candidate | Bignewslive

മണ്ഡലത്തില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് കൂടോത്രം വിവാദത്തിലേയ്ക്ക് മൂക്കുകുത്തിയത്. എന്നാല്‍ ഈ വിഷയത്തെ, അത്രകാര്യമായി എടുക്കുന്നില്ല. ഇതൊക്കെ അവഗണിക്കേണ്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് ഉല്ലാസ് കോവൂര്‍ പ്രതികരിച്ചു. സംഭവത്തില്‍ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.

Exit mobile version