‘ലഗ്‌നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും’ പ്രവചന കുറിപ്പ് പങ്കിട്ട് ആനന്ദ് മഹീന്ദ്ര, ട്രംപിന് തന്നെ വിജയം

അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെയെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പ്രവചന കുറിപ്പ് പങ്കിട്ടാണ് അവസാനഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ട്രംപിന് വിജയം സുനിശ്ചിതമെന്ന് പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്.

ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും എന്നാല്‍ ലഗ്‌നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാല്‍ ട്രംപ് രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ജ്യോതിഷിയുടെ പ്രശസ്തിയും വര്‍ധിക്കുമെന്ന കുറിപ്പോടൊണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞ.

അതേസമയം അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണ്. 264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. അധികാരത്തിലെത്താന്‍ വേണ്ട 270 വോട്ടും ജോ ബൈഡന്‍ ഉറപ്പിക്കുമെന്നാണ് വിവരം.

Exit mobile version