രാജ്യത്ത് പുതുതായി 38310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 490 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 38310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 82.67 ലക്ഷം കടന്നു. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 20503 കേസുകളുടെ കുറവായിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്.

വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 123097 ആയി ഉയര്‍ന്നു. ലോകത്ത് ആകെയുള്ള കൊവിഡ് മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതും ഇന്ത്യയിലാണ്. നിലവില്‍ 5,41,405 പേരാണ് ചികിത്സയിലുള്ളത്. 7603121 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version