ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 4001 പേര്‍ക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4001 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ നാല് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ ഡല്‍ഹിയില്‍ 3,96,371 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6604 ആയി. 4,824 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 33,308 പേരാണ് ചികിത്സയിലുള്ളത്.


കര്‍ണാടകയില്‍ 2,576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,334 പേര്‍കൂടി രോഗമുക്തരായി. 29 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,29,640 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതില്‍ 7,73,595 പേര്‍ രോഗമുക്തരായപ്പോള്‍ 11,121 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 44,805 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആന്ധ്രയില്‍ പുതുതായി 1916 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3033 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 22,538 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,27,882 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്.

അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുകയാണ്. നിലവില്‍ 19,504 രോഗികളാണ് ചികിത്സയിലുള്ളത്. പുതുതായി 2,481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,940 രോഗമുക്തരായപ്പോള്‍ 31 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,29,507 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതില്‍ 6,98,820 പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 11,183പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version