മഹാരാഷ്ട്രയില്‍ പുതുതായി 5,902 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹിയില്‍ 5,739 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 5,902 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 16,66,668 ആയി ഉയര്‍ന്നു. 156 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 43710 ആയി. അതേസമയം കഴിഞ്ഞ ദിവസം 7,883 പേരാണ് രോഗമുക്തി നേടിയത്. 89.69 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവില്‍ 1,27,603 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

അതേസമയം രാജ്യ തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 3,75,753 ആയി. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 6,423 പേരാണ് ഇതുവരെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 30,952 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കുറയുകയാണ്. 2,652 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 7,19,403 ആയി. 6,83,464 പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 11,053 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24,886 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Exit mobile version