ബുലാന്ദ്ശഹര്‍ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സൈനികനെ പോലീസിന് കൈമാറി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹറില്‍ ഗോവധത്തിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഇന്‌സ്‌പെക്ടറെ വധിച്ചെന്ന് സംശയിക്കുന്ന സൈനികനെ രാഷ്ട്രീയ റൈഫിള്‍സ് വൃത്തങ്ങള്‍ യുപി പോലീസിന് കൈമാറി. ജീത്തു ഫൗജി എന്നറിയപ്പെടുന്ന ജിതേന്ദ്ര മാലിക്കിനെയാണ് കശ്മീരിലുള്ള രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് പോലീസിന് കൈമാറിയത്.

സംഭവത്തിന് തൊട്ടുപിന്നാലെ സൈനികന്‍ സേനയിലെക്ക് പോയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് സൈനികനെ കൈമാറിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Exit mobile version