അരുവിയില്‍ കുളിക്കാനിറങ്ങി; ആറ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു, മരണവാര്‍ത്ത കേട്ട് ഞെട്ടി നാട്

പശ്ചിമ ഗോദാവരി: അരുവിയില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലെ വേലേരുപാട് മണ്ഡലത്തിലെ വസന്തവാഡ ഗ്രാമത്തിലാണ് സംഭവം. പെഡവാഗു അരുവിയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്.

ജി മനോജ് (16), കെ രാധാകൃഷ്ണ (16), കെ രഞ്ജിത് (16), എസ് ശിവാജി (17), ഗംഗാധര്‍ വെങ്കട്ട് (17), സിഎച്ച് ഭുവന്‍ (18) എന്നിവരാണ് മരിച്ചത്. നീരൊഴുക്കില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് കരയിലുണ്ടായിരുന്നവരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസിനെ വിവപം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മുങ്ങല്‍ വിദഗ്ധര്‍ അരുവിയില്‍ തിരഞ്ഞ് ആറ് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു

ആറ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ഗവര്‍ണര്‍ ഹരിചന്ദന്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ദുഃഖിതരായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

Exit mobile version