മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി നേതാവിനെതിരെ കേസ്

ഇന്‍ഡോര്‍: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി നേതാവിനെതിരെ കേസ്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മധ്യപ്രദേശിലെ ബിജെപി നേതാവായ ദിനേഷ് ഭാവ്സറിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തുവെന്നാണ് കേസ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന റോഡ് ഷോയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

റോഡ് ഷോയില്‍ അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് 20-25 വാഹനങ്ങളുമായി നേതാവ് റോഡിലിറങ്ങുകയായിരുന്നു. അണികള്‍ തമ്മില്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും ഭൂരിഭാഗം പേരും മാസ്‌കുകള്‍ ധരിക്കാതെയാണ് റാലിയില്‍ പങ്കെടുത്തതെന്നും പോലീസ് പറയുന്നു. ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version