കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്, നിരസിക്കാതെ കമല്‍ഹാസന്‍, ചൂടുപിടിച്ച് ചര്‍ച്ച

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ എസ് അളഗിരി പറഞ്ഞു. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെഎസ് അളഗിരി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ ക്ഷണം കമല്‍ഹാസന്‍ നിരസിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെുപ്പില്‍ നഗരമേഖലകളില്‍ നല്ല മുന്നേറ്റം നടത്തിയ കമലിനെ ഒപ്പമെത്തിച്ചാല്‍ സഖ്യത്തില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. നടി ഖുശ്ബു പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ക്ഷീണമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കമല്‍ഹാസനെ സഖ്യത്തിന് ക്ഷണിച്ചതെന്നതും ശ്രദ്ധേയമാണ്.

കമല്‍- രജനീകാന്തുമായി പുതിയ സഖ്യനീക്കങ്ങള്‍ക്ക് ശ്രമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് ക്ഷണം. ആശയപരമായി രണ്ട് നിലപാടെങ്കിലും കമലിനൊപ്പം കൈകോര്‍ക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് രജനീകാന്തിന്. വെള്ളിത്തിരയിലെ വന്‍ ഹിറ്റ് സഖ്യം രാഷ്ട്രീയത്തില്‍ വിജയമാകും എന്ന കണക്കൂകൂട്ടലിലാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അതിനിടെ മക്കള്‍ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമലഹാസനെ പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും പാര്‍ട്ടിയെ നയിക്കുകയാണ് ദൗത്യമെന്നും രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version