ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ ഉപദേശപ്രകാരം താന്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ആഴ്ച മുതല്‍ ക്വാറന്റൈനില്‍ വീട്ടില്‍ ആയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 17408 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version