കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് ഒമ്പത് വരെ സിംഗ്വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപി കൂടിയായ സിംഗ്വിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. എല്ലാവരും നെഗറ്റീവാണെന്നാണു റിപ്പോര്‍ട്ട്. ജൂണ്‍ 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സിംഗ്വി കേസ് വാദിച്ചിരുന്നു.

കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും കുടുംബവും ക്വാറന്റൈനില്‍ പോയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിയന്ത്രിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഗുജറാത്തിലും മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Exit mobile version