മഹാരാഷ്ട്രയിൽ ഇന്നും കൊവിഡ് രോഗികൾ പതിനായിരത്തിന് മുകളിൽ; കർണാടകയിൽ പതിനായിരം കവിഞ്ഞ് രോഗമുക്തർ

പ്രതീകാത്മക ചിത്രം

മുംബൈ: രാജ്യത്ത് കൊവിഡ് മഹാമാരി പിടിമുറുക്കുന്നു. രോഗവ്യാപനത്തിന് കുറവില്ലാത്ത മഹാരാഷ്ട്രയിൽ 10,792 പേർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരടെ എണ്ണം 15,28,226 ആയി. ഇന്ന് മാത്രം 309 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മരണം 40,349 ആയി. 10,461 പേർ ഇന്ന് രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 12,66,240 ആയി. 2,21,174 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിൽ ഇന്ന് 9,523 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 10107 പേർ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വർധിച്ചു. 75 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9,966 ആയി. ഇതുവരെ 5,80,054 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. നിലവിൽ 1,20,270 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,210 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം 7,55,727 ആയി ഉയർന്നു. 6224 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 46,295 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 7,03,208 പേർ ഇതുവരെ കൊവിഡ് മുക്തരായി.

തമിഴ്‌നാട്ടിൽ ഇന്ന് 5015 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതർ 6,56,385 ആയി. 65 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,252 ആയി. ഇന്ന് 5,005 പേർ രോഗമുക്തരാവുകയും ആകെ രോഗമുക്തരുടെ എണ്ണം 6,02,038 ആയി ഉയരുകയും ചെയ്തു. 44,095 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 29 പേർ മരിച്ചു. ഇതുവരെ 3,09,339 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 3,09,339 പേർ രോഗം ബാധിച്ച് മരിച്ചു. 21,701 പേരാണ് നിലവിൽ ചികിത്സയിലുണ്ട്. 2,81,869 പേർ ഇതുവരെ രോഗമുക്തരായി.

Exit mobile version