മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു

നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്ണമൂര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.

നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്ണമൂര്‍ത്തി.

അരവിന്ദ് സുബ്രഹ്മണ്യന്‍ ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് രാജി സമര്‍പ്പിച്ചത്. 2016 ഒക്ടോബര്‍ 16നാണ് ഇദ്ദേഹം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്.

Exit mobile version