കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 10947 പേര്‍ക്ക്, 24 മണിക്കൂറിനിടെ 113 മരണം

ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10947 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 668652 ആയി ഉയര്‍ന്നു. 113 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9574 ആയി ഉയര്‍ന്നു. നിലവില്‍ 116153 ആക്ടീവ് കേസുകളാണ് ഉള്ളത്.


തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5447 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 635855 ആയിഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9984 ആയി ഉയര്‍ന്നു. നിലവില്‍ 45135 ആക്ടീവ് കേസുകളാണ് ഉള്ളത്.


അതേസമയം ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നിരിക്കുകയാണ്. പുതുതായി 5120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറ്‌സ ബാധിതരുടെ എണ്ണം 734427 ആയി ഉയര്‍ന്നു. 34 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 6086 ആയി ഉര്‍ന്നു. നിലവില്‍ 49513 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version