മഹാരാഷ്ട്രയില്‍ 132 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുബൈ: മഹാരാഷ്ട്രയില്‍ 132 പോലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ പോലീസുകാരുടെ എണ്ണം 24386 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം നാല് പോലീസുകാരാണ് മരിച്ചത്. ഇതുവരെ 257 പോലീസുകരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 2536 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 12258 പേര്‍ക്കാണ് രോഗമ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1465911ആയി ഉയര്‍ന്നു. 370 പേരാണ് കഴിഞ്ഞ ഗിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 38717 ആയി ഉയര്‍ന്നു. നിലവില്‍ 247023 ആക്ടീവ് കേസുകളാണ് ഉള്ളത്

Exit mobile version